LOVE GOOD FOR HEALTH



പ്രണയിച്ചാല്‍ തലവേദനയുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും! ഇത് വെറുതെ പറയുന്നതല്ല ഹവാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ ഒരു ഗവേഷക സംഘം കണ്ടെത്തിയതാണ്.

തലവേദന കാരണം ചിലപ്പോള്‍ സാമൂഹികമായുള്ള ഇടപെടലുകള്‍ പോലും തകരാറിലായേക്കാം. കടുത്ത തലവേദനയുള്ളപ്പോള്‍ ക്ലബ്ബില്‍ പോകുന്നത് അല്ലെങ്കില്‍ ഒരു പൊതു പരിപാടിക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കൂ. പൊതു പരിപാടികള്‍ ‘തലവേദന’ ആണെന്നേ തലവേദനയുള്ള അവസരങ്ങളില്‍ കരുതാന്‍ സാധിക്കൂ.


തലവേദനയുള്ളവര്‍ക്ക് പ്രണയത്തിന്റെ ഹോര്‍മോണ്‍ എന്ന് വിളിക്കുന്ന ‘ഓക്സിറ്റോസിന്‍’ നല്ല രീതിയില്‍ ആശ്വാസം നല്‍കുമെന്നാണ് ഡോ. എലിജിയസ് സ്പിയറിംഗ്സ് എന്ന ഗവേഷകന്റെ നേതൃത്വത്തില്‍ നടന്ന പഠനം തെളിയിക്കുന്നത്. പ്രണയവും വിശ്വാസവും വര്‍ദ്ധിപ്പിക്കുന്ന ഈ ഹോര്‍മോണ്‍ ‘നേസല്‍ സ്പ്രേ’ ആയി നല്‍കിയാണ് പരീക്ഷണം നടത്തിയത്.

പ്രാഥമിക ഘട്ടത്തില്‍, തലവേദനയുള്ള 40 പേരിലാണ് പരീക്ഷണം നടത്തിയത്. മരുന്ന് പ്രയോഗിച്ച് നാല് മണിക്കൂറിനു ശേഷം ഇവരില്‍ അമ്പത് ശതമാനം പേരുടെ തലവേദന പകുതിയായി കുറഞ്ഞതായും 27 ശതമാനം പേരുടെ തലവേദന പൂര്‍ണമായും ഭേദമായതായും കണ്ടെത്തി. എന്നാല്‍, ഉടന്‍ തന്നെ തലവേദന പൂര്‍ണമായും മാറിയതായി ആരും പ്രതികരിച്ചില്ല.

ഒരു മാസം പതിനഞ്ച് തവണയെങ്കിലും തലവേദന അസ്വസ്ഥമാക്കുന്നവരെയാണ് നിരീക്ഷണത്തിനു വിധേയമാക്കിയത്. ഇവരില്‍ നടത്തിയ പഠനം തുടര്‍ ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനമാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

എന്നാല്‍, മരുന്ന് പ്രയോഗിച്ച് നാല് മണിക്കൂറിനു ശേഷം മാത്രമേ ഫലമുണ്ടാകൂ എന്നതു കാരണം മൈഗ്രേന്‍ രോഗികള്‍ക്ക് ‘ലൌ ഹോര്‍മോണ്‍’ കൊണ്ട് കൂടുതല്‍ മെച്ചമുണ്ടാവുമെന്ന് കരുതാനാവില്ല.

No comments:

Post a Comment