ശ്രീലങ്ക കുഞ്ഞുപാവാട നിരോധിക്കുന്നു
കൊളമ്പോ: പ്രശ്നങ്ങളെല്ലാം അല്പമൊന്ന് ഒതുങ്ങിയ ശ്രീലങ്ക ഏറെ പ്രതീക്ഷകളോടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. 2011ല്‍ രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേയ്ക്ക് നയിക്കുകയാണ് ഭരണധികാരികളുടെ ല്ക്ഷ്യം.
മാത്രമല്ല രാജ്യത്ത് പൊതുവേയുള്ള സദാചാരമൂല്യങ്ങളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി ആദ്യം സ്ത്രീകളുടെ മിനി സ്‌കെര്‍ട്ട് നിരോധിക്കാനാണ് പദ്ധതി.
ശ്രീലങ്കയുടെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സെക്രട്ടറി നിര്‍മ്മല്‍ രൂപാസിഗെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള വിവിധ സാംസ്‌കാരിക മത സംഘടനകളും വ്യക്തികളുമെല്ലാം പൊതുസ്ഥലത്ത് കുഞ്ഞുപാവാട അണിഞ്ഞ് സ്ത്രീകള്‍ എത്തുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടത്രേ.
ഇത് കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിലെ ഡ്രസ് കോഡിനെക്കുറിച്ച് ഗവണ്‍മെന്റ് ഗൗരവമായി ചിന്തിക്കുന്നതായും അതിന്റെ ഭാഗമായി മിനിസ്‌കര്‍ട്ടിന് നിരോധനം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായമാണ് നിര്‍മ്മല്‍ അറിയിച്ചിരിക്കുന്നത്.
പൊതുജനത്തിന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പൊതുനിരത്തുകളില്‍ വയ്ക്കുന്ന അശ്ലീലതയും മറ്റുംനിറഞ്ഞ പരസ്യബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്ന് അടുത്തിടെ ശ്രീലങ്കയിലെ രാജപക്‌സെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഇതുകൂടാതെ ചാരായത്തിന്റെയും പുകയിലയുടെയും ഉപയോഗം കുറയ്ക്കുന്നതായി രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ക്യാമ്പുകളും പ്രചരണം നടത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇരുനൂറോളം അശ്ലീല സൈറ്റുകള്‍ക്ക് ശ്രീലങ്കയില്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുകയുമാണ്.
No comments:
Post a Comment