Sreesanth takes five as South Africa makes 362

ദക്ഷിണാഫ്രിക്ക 362ന് പുറത്ത്  
 

ഇന്ത്യയുമായുള്ള അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സില്‍ 362 റണ്‍സിന് പുറത്തായി. എസ് ശ്രീശാന്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ബാറ്റിംഗ് അനുകൂല പിച്ചില്‍ ദക്ഷിണാഫ്രിക്കയെ ഈ സ്കോറില്‍ ഒതുക്കിയത്.

ആദ്യദിനത്തില്‍ രണ്ട് വിക്കറ്റെടുത്ത ശ്രീശാന്ത് രണ്ടാംദിനം മൂന്നുപേരെയാണ് കൂടാരം കയറ്റിയത്.അംല, ഡിവില്ലിയേഴ്‌സ്, പ്രിന്‍സ്, ബൗച്ചര്‍, മോര്‍ക്കെല്‍ എന്നിവരാണ് ശ്രീശാന്തിന്റെ ബൌളിംഗിന്റെ ചൂടറിഞ്ഞത്.

മധ്യനിര ബാറ്റ്‌സ്മാന്‍ ജാക്ക് കാലിസാണ് 161 റണ്‍സ് നേടി ദക്ഷിണാഫ്രിക്കയെ വന്‍‌തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഗ്രേയം സ്മിത്ത് (6), ആല്‍വിരോ പീറ്റേഴ്‌സണ്‍ (21), ഹാഷിം അംല (59), ഡിവില്ലിയേഴ്‌സ് (26), സ്‌റ്റൈന്‍ (0), പ്രിന്‍സ് (47), ബൗച്ചര്‍ (0), മോര്‍ക്കെല്‍ (8),ഹാരിസ് (7) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍‌മാരുടെ സംഭാവനകള്‍.

കാലിസിനെയും സ്റ്റെയിനിനെയും സ്മിത്തിനെയും സഹീറാണ് പുറത്താക്കിയത്. പീറ്റേഴ്‌സന്‍റേയും ഹാരിസിന്റേയും വിക്കറ്റുകള്‍ ഇഷാന്ത് ശര്‍മ സ്വന്തമാക്കി.

No comments:

Post a Comment