ആനന്ദില്‍ നിന്ന് കാള്‍സണ്‍ ഒന്നാംറാങ്ക് തിരിച്ചുപിടിച്ചു
ലോക ചെസ് ഫെഡറേഷന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗ് ലിസ്റ്റിലാണ് കാള്‍സണ്‍ ആനന്ദിനെ മറികടന്നത്. ജനുവരി 2011 ലെ റാങ്കിങ് ലിസ്റ്റ് ആണ് ചെസ് ഫെഡറേഷന്‍ പുറത്തിറക്കിയത്.
ലോക റാങ്കിംഗില്‍ ലെവന്‍ അരോണിയനാണ് മൂന്നാമത്. വ്‌ളാഡിമിര്‍ ക്രാംനിക്, സെര്‍ജി കര്യാക്കിന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആദ്യ നൂറുപേരുടെ പട്ടികയില്‍ ഇന്ത്യയുടെ കെ ശശികിരണ്‍ (45), പി ഹരികൃഷ്ണ (74), സൂര്യശേഖര്‍ ഗാംഗുലി (98) എന്നിവരും ഇടം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ലോകറാങ്കിംഗില്‍ വനിതാപട്ടികയില്‍ ആദ്യ മൂന്നുസ്ഥാനങ്ങളില്‍ മാറ്റമില്ല. 2686 പോയിന്‍റോടെ ജൂഡിത് പോള്‍ഗര്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഇന്ത്യയുടെ കൊനേരു ഹംപി 2607 പോയിന്‍റോടെ രണ്ടാംസ്ഥാനത്തു തുടര്‍ന്നു. ലോക വനിതാകിരീടത്തിലൂടെ ശ്രദ്ധേയയായ ചൈനയുടെ അത്ഭുത ബാലിക ഹൂ യിഫാന്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാംനമ്പര്‍ താരമായ ഹംപിയുമായുള്ള റേറ്റിംഗ് അകലംകുറച്ചാണ് 2602 പോയിന്‍റോടെ ഹൂ യിഫാന്‍ മൂന്നാംസ്ഥാനം നിലനിര്‍ത്തിയത്.
No comments:
Post a Comment