വിവാഹമോചനം; റംലത്തിന് കിട്ടിയത് 30 കോടി
“ബന്ധുക്കളുടെയും മുതിര്‍ന്നവരുടെയും ഉപദേശമനുസരിച്ച് ഉഭയസമ്മത പ്രകാരം ഞങ്ങള്‍ വിവാഹമോചനത്തിന് അപേക്ഷിക്കുന്നു. ഞങ്ങള്‍ വിവാഹമോചനം തേടുന്നതിനാല്‍ സ്വത്തുക്കള്‍ താഴെ പറഞ്ഞിരിക്കുന്ന പ്രകാരം വിഭജിക്കുന്നതിന് ഞങ്ങള്‍ സമ്മതിക്കുന്നു.”
“റംലത്തിന് ചെന്നൈയിലെ അണ്ണാനഗറില്‍ ഉള്ള 3440 ചതുരശ്ര നിലം, കോയമ്പേടില്‍ വീടടക്കം ഉള്ള 1000 ചതുരശ്ര നിലം, രണ്ട് ഇന്നോവാ കാറുകള്‍ എന്നിവ പ്രഭുദേവ നല്‍കുന്നതാണ്. ഇതുമല്ലാതെ, ഫെബ്രുവരി മാസം റംലത്തിന് അഞ്ച് ലക്ഷം രൂപയും വിവാഹമോചനം ലഭിക്കുന്ന തീയതിയില്‍ അഞ്ച് ലക്ഷവും പ്രഭുദേവ നല്‍കും.”
“ചെന്നൈയ്ക്കടുത്തുള്ള ഇഞ്ചമ്പാക്കത്തിലെ വീട് പ്രഭുദേവയുടെയും റംലത്തിന്‍റെയും മക്കള്‍ക്ക് എഴുതിക്കൊടുക്കും. കുട്ടികള്‍ പ്രായപൂര്‍ത്തി ആകുന്നതുവരെ ഈ പുരയിടത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് പകുതി റംലത്തിന് ലഭിക്കും. മക്കള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ പുരയിടം മക്കളുടെ ഉടമസ്ഥാവകാശത്തിന് കീഴിലായിരിക്കും. ആന്ധ്രാപ്രദേശില്‍ കൊണ്ടാപ്പൂര്‍ ഗ്രാമത്തിലുള്ള വീടും പുരയിടവും മക്കള്‍ക്ക് എഴുതിനല്‍കും. കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെയും ഉന്നത വിദ്യാഭ്യാസത്തിന്‍റെയും ചെലവ് പ്രഭുവേവയ്ക്കായിരിക്കും” - കുടുംബ കോടതിയില്‍ റംലത്തും പ്രഭുദേവയും നല്‍കിയ അപേക്ഷയില്‍ പറയുന്നു.
അപേക്ഷയില്‍ ഇരുവരും സമ്മതിച്ചിരിക്കുന്ന ഉടമ്പടി പ്രകാരം റംലത്തിന് 30 കോടിയോളം വിലയുള്ള സ്വത്തുക്കളാണ് ലഭിക്കാന്‍ പോകുന്നത്. അപേക്ഷ കോടതി വിചാരണയ്ക്കെടുത്തുവെങ്കിലും ഒന്നുകൂടി ആലോചിക്കാന്‍ ഇരുവര്‍ക്കും ആറുമാസ സമയം കൂടി അനുവദിച്ചിരിക്കുകയാണ്. ആറുമാസത്തിന് ശേഷവും ഇവര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ കോടതി വിവാഹമോചനം അനുവദിക്കും. വിവാഹമോചനം ലഭിച്ച് കഴിഞ്ഞയുടന്‍ നയന്‍താരയുടെ കഴുത്തില്‍ പ്രഭുദേവ ഔദ്യോഗികമായി മിന്നണിയിക്കും.
No comments:
Post a Comment