പ്രണയിക്കാന്‍ പേടി

പ്രണയിക്കാന്‍ എനിക്കു ഭയമാണ്. പണ്ടത്തെക്കാള്‍ സീരിയസാണ് ഞാനിപ്പോള്‍. പറയുന്നത് ജെറാര്‍ഡ് ബട്ലര്‍. ഇത്തരമൊ രു സ്റ്റേറ്റ്മെന്‍റ് ഒരിക്കലും പ്രതീക്ഷിക്കാന്‍ പോലും സാധ്യമല്ലായിരുന്നു ബട്ലറുടെ ഭാഗത്തു നിന്ന്. പെട്ടെന്നുണ്ടാ യ മനംമാറ്റമല്ല. ജീവിതാനുഭവങ്ങളാണ് ഇങ്ങനെയൊ ക്കെ പറയിക്കുന്നത്. ഹോളിവുഡിന്‍റെ പ്ലേബോയ് എന്നു വിശേഷിപ്പിക്കാവുന്ന സ്കോട്ടിഷ് താരമാണ് ജെറാര്‍ഡ് ബട്ലര്‍. പ്രണയത്തിന്‍റെ കാര്യത്തില്‍ ബെല്ലും ബ്രേക്കുമില്ലാതിരുന്ന ജെറാര്‍ഡ് ഇപ്പോള്‍ എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്. പ്രണയത്തോടുള്ള പേടി പെട്ടെന്നു തുടങ്ങിയതല്ല. കിടപ്പുമുറിയിലെ രഹസ്യങ്ങള്‍ കാമുകിമാര്‍ പരസ്യമാക്കിയപ്പോണ് ജെറാര്‍ഡിന് ഭയം തുടങ്ങിയത്. സൂക്ഷിച്ചും കണ്ടുമൊക്കെ മാത്രമേ ഇനി പ്രണയിക്കുകയുള്ളൂവെന്നാണു തീരുമാനം.
ബെഡ്റൂമിലെ സ്വകാര്യത പുറത്തുപറയുന്നത് ജെറാര്‍ഡിന് അംഗീകരിക്കാനാവുന്നില്ല. മുന്‍പത്തെ അപേക്ഷിച്ച് ഇപ്പോള്‍ സീരിയസാണ് ഞാന്‍. പേടി തന്നെയാണ് കാരണം. കുസൃതിത്തരങ്ങളെല്ലാം നന്നേ കുറച്ചു. അതെല്ലാം പാര്‍ട്ടികളും മദ്യപാനവും വരുത്തിവച്ചതാണെന്ന് ജെറാര്‍ഡ് സമ്മതിക്കുന്നു. ഇപ്പോഴും താന്‍ ഒറ്റയ്ക്കാണെന്ന് ഈ നാല്‍പ്പത്തൊന്നുകാരന്‍ ഉറപ്പിച്ചു പറയുകയാണ്.
കാമുകിമാരില്‍ നിന്നുണ്ടാവുന്ന മോശം പ്രതികരണങ്ങളാണ് ഈ സ്റ്റാറ്റസില്‍ തുടരാന്‍ ജെറാര്‍ഡിനെ പ്രേരിപ്പിക്കുന്നത്.
ഞാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി മറ്റൊരു തരത്തിലുള്ളയാളാണ്. ഒരു ദിവസം ഫോണ്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍പ്പോലും എന്നെ വിളിക്കുന്നയാള്‍. ഞാന്‍ വിളിക്കാതിരുന്നതിന്‍റെ കാരണം എന്‍റെ തിരക്കാണെന്നു മനസിലാക്കുന്നയാള്‍.
എന്നാല്‍ അങ്ങനെയൊരാളെ കിട്ടാത്തതുകൊണ്ട് സിംഗിളായി തുടരുകയാണെന്നു ജെറാര്‍ഡ് പറയുന്നു. ചില സമയത്ത് ഇങ്ങോട്ട് ഇഷ്ടം കാണിക്കാത്തവരോടു പോലും പ്രണയം തോന്നാം. ചിലപ്പോള്‍ സാഹചര്യങ്ങളെല്ലാം ഒത്തുവന്നാലും വേണ്ടെന്നു വയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ബൗണ്ടി ഹണ്ടര്‍ താരം പറയുന്നു. ദുബായിലെ ബുര്‍ജ് ഖലീഫയുടെ ഉദ്ഘാടനത്തിനു കണ്ടുമുട്ടിയ പ്രിയങ്ക ചോപ്രയെ അഗാധമായി പ്രണയിച്ചതും ഇന്ത്യയിലെത്തി പ്രിയങ്കയെ പ്രണയിക്കുന്നുവെന്ന് പിന്നാലെ നടന്നു പറഞ്ഞതുമെല്ലാം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല.
പിന്നീട് സഹതാരം ജെന്നിഫര്‍ ആനിസ്റ്റനുമായി ചുറ്റിക്കറങ്ങി. അതും പാതിവഴിയില്‍ ഉപേക്ഷിച്ചു. ആരാവും ജെറാര്‍ഡിന്‍റെ അടുത്ത കാമുകി?

No comments:

Post a Comment