ബ്രിട്ടനില്‍ മഡോണയുടെ പ്രശസ്തി ഏറി വരികയാണെന്നു റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ പതിറ്റാണ്ടിലെ മോസ്റ്റ് ടോക്ഡ് സെലിബ്രിറ്റിയായി തെരഞ്ഞെടുക്കപ്പെട്ടത് മെറ്റീരിയല്‍ ഗേള്‍ മഡോണ. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കാര്യത്തില്‍ മഡോണ ഒട്ടും പിശുക്കു കാട്ടിയില്ല ഈ പത്തുവര്‍ഷങ്ങളിലും. പലപ്പോഴും പാട്ടിന്‍റെ കാര്യത്തിലായിരുന്നില്ല മാധ്യമശ്രദ്ധ കിട്ടിയതെന്ന കാര്യം മറക്കാം. ക്ലിക്ലിവര്‍പൂള്‍ ഡോട്ട് കോം നടത്തിയ സര്‍വെയിലാണ് മഡോണ ഒന്നാമതെത്തിയത്. ബ്രിട്ടിഷ് സംവിധായകനായ ഗൈ റിച്ചിയില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം അമേരിക്കയിലാണ് മഡോണയുടെ താമസം. 46,000 പ്രാവശ്യമാണ് ഈ പത്തുവര്‍ഷത്തിനിടെ മഡോണയുടെ കാര്യം മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. തന്നേക്കാള്‍ പ്രായം തീരെ കുറഞ്ഞ കാമുകന്മാരുമായി ചേര്‍ത്താണ് മഡോണയുടെ പുതിയ കഥകള്‍. പതിനയ്യായിരം പോയ്ന്‍റ പിന്നിലായി രണ്ടാം സ്ഥാനത്ത് ടെലിവിഷന്‍ രംഗത്തെ അതികായന്‍ സിമോണ്‍ കോവല്‍ എത്തി. തുടര്‍ന്ന് റോബി വില്യംസ്, മോഡല്‍ കെയ്റ്റ് മോസ്, ഗായിക ബ്രിട്നി സ്പിയേഴ്സ് എന്നിവരും ചൂടു വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. കിങ് ഒഫ് പോപ് മൈക്കിള്‍ ജാക്സണ്‍ എട്ടാം സ്ഥാനത്താണ്. 2009ല്‍ സംശയകരമായ സാഹചര്യത്തില്‍ മരിച്ചതിനു ശേഷമാണ് ജാക്സന്‍ വാര്‍ത്തകളുടെ കൂട്ടുകാരനായത്. പവര്‍ കപ്പിള്‍ എന്നു വിളിക്കുന്ന ഡേവിഡ്-വിക്റ്റോറിയ ബെക്കാം ദമ്പതിമാരാണ് പതിറ്റാണ്ടിന്‍റെ സെലിബ്രിറ്റി പെയര്‍. പോപ്പുലര്‍ ലിസ്റ്റില്‍ ഭര്‍ത്താവിനെ ഒരു സ്ഥാനം താഴേക്കു പിന്തള്ളി വിക്റ്റോറിയ, ആറാം സ്ഥാനത്തെത്തി. ബീറ്റില്‍സ് താരം പോള്‍ മക്കാര്‍ട്നി, ഓസ്ട്രേലിയന്‍ ഗായിക കൈല്‍ മിനോഗ് എന്നിവരാണ് ടോപ് ടെന്നില്‍ ഇടം നേടിയവര്‍.
No comments:
Post a Comment