Capetown test delayed because of rain

കേപ്‌ടൗണ്‍ ടെസ്റ്റിന് മഴ തടസ്സം
 

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെ ടെസ്റ്റ് കേപ്‌ടൌണില്‍ മഴമൂലം തടസ്സപ്പെട്ടു. ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ ആദ്യടെസ്റ്റ് പരമ്പര വിജയിക്കുകയെന്ന ലക്‌ഷ്യവുമായാണ് ധോണിയും കൂട്ടരും ഇറങ്ങുക. നിലവില്‍ 1 - 1 നിലയിലുള്ള ഇരു ടീമുകളും അവസാനടെസ്റ്റില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കാനായിരിക്കും ശ്രമിക്കുക.

2007ല്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് ഇവിടെ തോറ്റ് 1-2ന് പരമ്പര കൈവിട്ടിരുന്നു. ആ വേദന ഇക്കുറി മറക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം. ബൗണ്‍സിന് പേരുകേട്ട ഡര്‍ബനിലെ കിങ്‌സ്മീഡില്‍ ഗ്രേയം സ്മിത്തിനെയും കൂട്ടരെയും ഞെട്ടിച്ചതിലൂടെ ശുഭപ്രതീക്ഷയിലാണ് ഇന്ത്യന്‍സംഘം. ഡര്‍ബനിലെ വിജയം നല്കിയ ആത്മവിശ്വാസം കൂടിയാകുമ്പോള്‍ ഇന്ത്യ വിജയിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

ദക്ഷിണാഫ്രിക്ക മാറ്റമൊന്നും കൂടാതെ ഇറങ്ങിയപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ തിരിച്ചെത്തി. മുരളി വിജയ്‌ക്ക് പകരമായാണ് ഗൌതം ഗംഭീര്‍ എത്തിയിരിക്കുന്നത്. ന്യൂലാന്‍ഡ്‌സില്‍ ഞായറാഴ്ച തുടക്കം കുറിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ്.

No comments:

Post a Comment