ശ്രീശാന്തേ, അതിരുവിട്ട് കളിക്കല്ലേ: ധോണി
ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌ടന്‍ ഗ്രേം സ്‌മിത്തുമായി ഉരസിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിനോട് അതിര് വിട്ട് കളിക്കരുതെന്ന് ക്യാപ്‌ടന്‍ മഹേന്ദ്രസിംഗ് ധോണി. പരിധി ലംഘിക്കാതെ കളിക്കുകയാണ് ഒരു നല്ല കളിക്കാരന്‍ ചെയ്യേണ്ടതെന്നും ശ്രീശാന്ത് ആത്മനിയന്ത്രണം പാലിക്കണമെന്നും ധോണി പറഞ്ഞു. ഡര്‍ബന്‍ ടെസ്റ്റിനിടയിലാണ് സ്മിത്തിനോട് ശ്രീശാന്ത് കോപിച്ചത്. എന്നാല്‍ സ്മിത്തിന്റെ കുടുംബ പാരമ്പര്യത്തെ പറ്റി ശ്രീശാന്ത് പരിഹസിച്ചതോടെ ഉരസല്‍ മാധ്യമശ്രദ്ധ നേടുകയായിരുന്നു.
“തൊണ്ണൂറ് ടെസ്റ്റുകളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഇതിനുമുമ്പൊന്നും ഇങ്ങനെ ചൊടിക്കേണ്ടിവന്നിട്ടില്ല. കളിയാകുമ്പോള്‍ ചിലപ്പോള്‍ ഉരസലുകളും സംസാരങ്ങളും ഉണ്ടാകും, പക്ഷേ, കുടുംബത്തെ അതില്‍നിന്ന് ഒഴിവാക്കണം. കുടുംബത്തെ പറ്റി പറഞ്ഞ് കളിയാക്കുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്ന പണിയല്ല” - സ്‌മിത്ത് പറയുകയുണ്ടായി.
എന്തായാലും, സംഭവത്തെക്കുറിച്ച് ഐസിസിക്കോ മാച്ച് റഫറിക്കോ പരാതി നല്‍കാന്‍ സ്മിത്ത് ഉദ്ദേശിക്കുന്നില്ല. ഉരസല്‍ താന്‍ മറന്നുവെന്നും ഉണ്ടായ ദൌര്‍ഭാഗ്യകരമായ സംഭവം ഇത് ഇരുടീമുകളും തമ്മിലുള്ള ബന്‌ധത്തെ ബാധിക്കില്ലെന്നും സ്മിത്ത് വ്യക്തമാക്കി. അച്ചടക്കലംഘനം കാരണം ബിസിസിഐയുടെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെയും മുന്നറിയിപ്പ് ലഭിച്ച താരമാണ് ശ്രീശാന്ത്. കളിക്കളത്തില്‍ ഇറങ്ങിയാന്‍ ശ്രീശാന്തിന് സമനില നഷ്ടപ്പെടുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
No comments:
Post a Comment