മുത്തയ്യ മുരളീധരനും കൊച്ചിക്ക് സ്വന്തം
ബാംഗ്ലൂര്‍, ശനി, 8 ജനുവരി 2011( 17:55 IST )
ഓസ്ട്രേലിയയുടെ മൈക്ക് ഹസ്സി ചെന്നൈ സൂപ്പര്‍ കിംഗ്സിന് സ്വന്തം. 1.95 കോടി രൂപയ്ക്ക് ആണ് മൈക്ക് ഹസ്സിയെ ചെന്നൈ സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കന്‍ താരം ജെ പി ഡുമിനിയെ ഡെക്കാന്‍ ചാര്‍ജേഴ്സ് സ്വന്തമാക്കി. 1.38 കോടി രൂപയ്ക്ക് ആണ് ഡുമിനിയെ ഡെക്കാന്‍ ചാര്‍ജേഴ്സ് സ്വന്തമാക്കിയത്.
ഇന്ത്യന്‍ താരം ശിഖര്‍ ധവന്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന് സ്വന്തം. ഇന്ത്യന്‍ ബാറ്റ്സ്മാനായ ധവനെ 1.38 കോടി രൂപയ്ക്കാണ് ഡെക്കാന്‍ ചാര്‍ജേഴ്സ് സ്വന്തമാക്കിയത്.
7.4 കോടി രൂപയ്ക്ക് സൌരഭ് തിവാരിയെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ് സൌരഭ് തിവാരി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിലേക്ക് വരുന്നത്.
ഓസ്ട്രേലിയന്‍ താരം ഡേവിഡ് ഹസ്സിയെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. 6.44 കോടി രൂപയ്ക്കാണ് ഹസ്സി പഞ്ചാബ് കിംഗ്സിന് സ്വന്തമായത്.
വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇതിഹാസതാരം ബ്രയന്‍ ലാറയെയും ആര്‍ക്കും വേണ്ട. ലാറയെ ലേലത്തില്‍ എടുക്കാന്‍ ആരും തയ്യാറായില്ല.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ കൊച്ചി ഐ പി എല്‍ ടീമിന് സ്വന്തം. 1.33 കോടി രൂപയ്ക്കാണ് കൊച്ചി ഐ പി എല്‍ ടീം പാര്‍ത്ഥിപ് പട്ടേലിനെ സ്വന്തമാക്കിയത്.
വൃദ്ധിമാന്‍ സാഹയെ 46 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി.
ദിനേശ് കാര്‍ത്തിക്കിനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയിരിക്കുന്നു. 4. 14 കോടി രൂപയ്ക്കാണ് കാര്‍ത്തിക്കിനെ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്.
ഇന്ത്യന്‍ താരം നമാന്‍ ഓജയെ 1.24 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. ഡല്‍ഹിയുടെ താരമായിരുന്നു ഓജ. ഡേവിഡ് വാര്‍ണറും ഡല്‍ഹിക്ക് സ്വന്തമായിരിക്കുകയാണ്. 3.4 കോടി രൂപയ്ക്കാണ് വാര്‍ണര്‍ കൊച്ചിക്ക് സ്വന്തമായത്.
ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹാഡ്ഡിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 1.5 കോടി രൂപയ്ക്ക് സ്വന്തമാക്കി.
ടിം പൈനിനെ പൂണെ വാരിയേഴ്സ് 1,24 കോടി രൂപയ്ക്ക് സ്വന്തമാക്കി. മാറ്റ് പ്രിയറെയും ആരും ലേലത്തില്‍ വിളിക്കാന്‍ തയ്യാറായില്ല. മാര്‍ക് ബൌച്ചറിനെയും ലേലത്തിലെടുക്കാന്‍ ആരും തയ്യാറായില്ല.
ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് ജേക്കബ് ഇനി മുംബൈ ഇന്ത്യന്‍സിന് സ്വന്തം. 8.62 ലക്ഷം ഡോളറിനാണ് ജേക്കബിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ കൊച്ചി ഐ പി എല്‍ ടീം സ്വന്തമാക്കിയത്. 4.37 കോടിക്കാണ് രവീന്ദ്ര ജഡേജയെ കൊച്ചി സ്വന്തമാക്കിയത്.
ഓസ്ട്രേലിയന്‍ താരം ജെയിംസ് ഹോപ്സിനെ 1.61 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 1.95 കോടി രൂപയ്ക്ക് സ്വന്തമാക്കി.
ഇംഗ്ലണ്ടിന്‍റെ താരം സ്റ്റുവാര്‍ട് ബ്രോഡിനെ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. 1.84 കോടി രൂപയ്ക്കാണ് സ്റ്റുവാര്‍ട് ബ്രോഡിനെ പഞ്ചാബ് സ്വന്തമാക്കിയത്.
അഭിഷേക് നായര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് സ്വന്തമായിരിക്കുകയാണ്. മുംബൈ മലയാളിയായ അഭിഷേകിനെ 3.68 കോടി രൂപയ്ക്കാണ് കിംഗ്സ് ഇലവന്‍ സ്വന്തമാക്കിയത്.
ശ്രീലങ്കന്‍ ഓള്‍ റൌണ്ടര്‍ എയ്ഞ്ചലോ മാത്യൂസിനെ പൂണെ വാരിയേഴ്സ് സ്വന്തമാക്കി. 4.31 കോടി രൂപയ്ക്കാണ് എയ്ഞ്ചലോയെ പൂണെ സ്വന്തമാക്കിയത്.
ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത് കൊച്ചി ടീമിന് സ്വന്തം. 91 ലക്ഷത്തിനാണ് സ്മിത്തിനെ കൊച്ചി വാങ്ങിയത്.
ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് ജേക്കബ്‌സ് 82.6 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സിന് സ്വന്തമായി.
വെസ്റ്റ് ഇന്‍ഡീസിന്‍റെ ഡ്വായ്നേ ബ്രാവോ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം. 91 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ബ്രാവോയെ സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിന്‍റെ തന്നെ റെയ്ഡന്‍ ഫ്രാങ്ക്ലിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 45.5 ലക്ഷം രൂപയ്ക്കാണ് ഫ്രാങ്ക്ലിനെ മുംബൈ സ്വന്തമാക്കിയത്.
അതേസമയം, ഇംഗ്ലണ്ട് താരം ലൂക് റൈറ്റിനെ വാങ്ങാനും ആരും തയ്യാറായില്ല. സൌരവ് ഗാംഗുലി, ബ്രയന്‍ ലാറ, മാര്‍ക് ബൌച്ചര്‍, ജെസ്സി റൈഡര്‍, ഹാര്‍ഷല്‍ ഗിബ്സ്, മാര്‍ പ്രിയര്‍ എന്നിവരെ വാങ്ങാനും ആരും തയ്യാറായിരുന്നില്ല.
മുത്തയ്യ മുരളീധരനും കൊച്ചിക്ക് സ്വന്തം. 5.06 കോടി രൂപയ്ക്കാണ് ശ്രീലങ്കന്‍ സ്പിന്‍ ബൌളര്‍ മുരളീധരനെ കൊച്ചി സ്വന്തമാക്കിയത്.
രമേഷ് പവാറിനെയും കൊച്ചി സ്വന്തമാക്കി. രമേഷിന് 82.8 ലക്ഷം രൂപയാണ് ലേലത്തുകയായി നല്‍കിയത്.
ബ്രാഡ് ഹോഡ്ജ് കൊച്ചി ടീമില്‍. രണ്ടുകോടി രൂപയ്ക്കാണ് ഈ ഓസ്ട്രേലിയന്‍ താരത്തെ കൊച്ചി നേടിയത്.
No comments:
Post a Comment