പ്രീതിയുടെ കിംഗ്സിനെ ഗില്‍ക്രിസ്റ്റ് നയിക്കും
“കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഭാഗമായി ഐപിഎല്‍ കളിക്കാന്‍ എനിക്ക് ലഭിച്ച അവസരം എന്നെ ‘എക്സൈറ്റഡ്’ ആക്കുന്നു. ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും ‘ഡൈനാമിക്ക്’ ടീം ഞങ്ങളുടേത് ആയിരിക്കും. ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കുക എന്ന് വച്ചാല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുക എന്നാണ് അര്‍ത്ഥം. പ്രീതിയുടെ ടീം എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന് അനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കും” - ഗില്‍ക്രിസ്റ്റ് പറയുന്നു.
“ഐപിഎല്ലില്‍ ഇത്തവണത്തെ ഞങ്ങളുടെ പ്രകടനം ഒന്ന് കണ്ടുനോക്കുക. ഇപ്പോള്‍ ഞങ്ങളുടെ പക്കല്‍ ഉള്ളത് പുതിയ താരങ്ങളാണ്. ഭാഗ്യത്തിന് ഞങ്ങള്‍ക്ക് ഭയങ്കര ‘അഗ്രസീവും’ ഒപ്പം ‘അറ്റാക്കിംഗും’ ആയ ഒരു ക്യാപ്റ്റനെ ലഭിച്ചിരിക്കുന്നു. ടീമിനെ നയിക്കുന്ന കാര്യം ഗില്‍ക്രിസ്റ്റിനെ ആരും പഠിപ്പിക്കേണ്ടതില്ല. ഇത്തവണ ഞങ്ങളുടെ ടീം ഉന്നം വച്ചത് നേടുക തന്നെ ചെയ്യും” കിംഗ്സ് ഇലവന്റെ കോച്ച് മൈക്കേല്‍ ബെവന്‍ പറയുന്നു.
ആദം ഗില്‍ക്രിസ്റ്റിനെ കൂടാതെ, ഷൌന്‍ മാര്‍ഷ്, ഡേവിഡ് ഹസ്സെ, ദിനേശ് കാര്‍ത്തിക്ക്, അഭിഷേക് നായര്‍. ദിമിത്രി, പിയൂഷ് ചൌള, റയാന്‍ ഹാരിസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, പ്രവീണ്‍ കുമാര്‍, നേതന്‍ റിമിംഗ്ടണ്‍ എന്നിവരാണ് കിംഗ്സ് എലവനില്‍ ഉള്ളത്. എന്നാല്‍, കുമാര്‍ സങ്കക്കാരയെ ടീമില്‍ എടുക്കാത്തത് ചിലരെയെങ്കിലും നിരാശപ്പെടുത്തിയിട്ടുണ്ട്. ദിനേശ് കാര്‍ത്തിക്ക് അത് തുറന്ന് പറയുകയും ചെയ്തു.
“പ്രീതി സിന്റ ‘സൂപ്പര്‍ കൂള്‍’ ആണ്. ഞാന്‍ പ്രീതിയൊട് ഇത്വരെ സംസാരിച്ചിട്ടില്ല. എന്നാല്‍ പല അവസരങ്ങളിലും ഞങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ട്. എന്റെ പ്രതിഭ കണ്ടാണ് പ്രീതി എന്നെ ലേലത്തില്‍ എടുത്തതെന്ന് കരുതുന്നു. എന്നാല്‍ കുമാര്‍ സങ്കക്കാരയെ കിംഗ്സ് ഇലവന്‍ ലേലത്തില്‍ എടുക്കാത്തത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കിടിലന്‍ വിക്കറ്റ് കീപ്പറാണ്‍ സങ്കക്കാര” - ദിനേശ് കാര്‍ത്തിക്ക് പറയുന്നു.
0 comments:
Post a Comment