നയന്‍സെപ്പറ്റി മിണ്ടരുത്! - ചിമ്പുവിനോട് പ്രഭുദേവ!
സഹനടിമാരുമായി അടുക്കുകയും അവരുമായുള്ള ‘അടുത്തിടപഴകലുകള്‍’ മൊബൈലിലോ ക്യാമറയിലോ പകര്‍ത്തി കൂട്ടുകാര്‍ക്ക് മുമ്പില്‍ വീമ്പടിക്കുകയും ചെയ്യുന്നത് ചിമ്പുവിന്റെ ഹോബിയാണെന്നാണ് കോടമ്പാക്കത്തില്‍ പ്രചരിക്കുന്നത്. നയന്‍താരയെ ചിമ്പു ചുംബിക്കുന്ന രംഗങ്ങള്‍ നെറ്റില്‍ പ്രചരിച്ചത് ഇങ്ങിനെയാണെന്നും ചിമ്പുവിന്റെ വിമര്‍ശകര്‍ പറയുന്നു. നടന്നത് നടന്നു എന്നും ഇനിയതിനെ പറ്റി നാട്ടുകാരോട് പറഞ്ഞ് നയന്‍താരയെ നാറ്റിക്കരുതെന്നുമാണ് ചിമ്പുവിനോട് പ്രഭുദേവ ആവശ്യപ്പെട്ടിരിക്കുന്നതെത്രെ. താക്കീത് അവഗണിച്ച് നയന്‍താരയെ നാറ്റിക്കുന്ന പണി തുടര്‍ന്നാല്‍ വേണ്ടത് ചെയ്യുമെന്നും ചിമ്പുവിനോട് പ്രഭുദേവ പറഞ്ഞിട്ടുണ്ടെത്രെ
രജനീകാന്തിന്റെ മകള്‍ ഐശ്വര്യയുമായി ചിമ്പു ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ നെറ്റില്‍ സുലഭമാണ്. ഇത് വ്യാജമാണോ ചിമ്പു തന്നെ റെക്കോര്‍ഡ് ചെയ്ത് നെറ്റില്‍ അപ്‌ലോഡ് ചെയ്തതാണൊ എന്ന് ഇപ്പോഴും അറിയില്ല. എന്നാല്‍ ‘നീ എന്റെ കൂടെ കിടക്ക പങ്കിട്ടിട്ടില്ലേ’ എന്ന് ഐശ്വര്യയോട് ഓഡിയോ ക്ലിപ്പില്‍ ചിമ്പു ചോദിക്കുന്നുണ്ട്. ‘പഴയതെല്ലാം മറക്കൂ, എന്നെ ഉപദ്രവിക്കരുതേ’ എന്ന് ഐശ്വര്യ പറയുന്നതും ക്ലിപ്പിലുണ്ട്.
റംലത്ത് വിവാഹമോചനത്തിന് സമ്മതിച്ചിട്ടുള്ളതിനാല്‍ ഇപ്പോള്‍ പ്രഭുദേവയ്ക്ക് ‘റൂട്ട് ക്ലീന്‍’ ആയിരിക്കുകയാണ്. മെയ് മാസത്തില്‍ ഇരുവരുടെയും വിവാഹം നടക്കുമെന്നറിയുന്നു. വിവാഹദിവസം അണിയാനായി വിലപിടിപ്പുള്ള കാഞ്ചീപുരം പട്ടിന് പ്രഭുദേവ ഓര്‍ഡര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചിമ്പു നടത്തുന്ന ‘വീമ്പടി’യാണ് പ്രഭുദേവയെ ക്ഷുഭിതനാക്കിയത്. നയന്‍താരയെ പ്രഭുദേവ വിവാഹം ചെയ്യുകയും നയന്‍താര സിനിമാരംഗം വിടുകയും ചെയ്താല്‍ വിമര്‍ശകരുടെ വായ അടയുമെന്ന് പ്രഭുദേവയോട് അടുത്ത സുഹൃത്തുക്കള്‍ ഉപദേശിച്ചിട്ടുണ്ട് എന്നറിയുന്നു.
0 comments:
Post a Comment