Earn upto Rs. 9,000 pm checking Emails. Join now! ‘മികച്ച നടന്‍’ മമ്മൂട്ടി, മികച്ച ചിത്രം ബെസ്റ്റ് ആക്ടര്‍! | Fun With Aqu

Aaqil Faizal


H3y .......welcome to my Blog.....


This is a special place for Torrent, Movies,Fun,Tricks,tips .........
simply....here your wish come reality

----
} Check MaH WebPage

Looking For Something

‘മികച്ച നടന്‍’ മമ്മൂട്ടി, മികച്ച ചിത്രം ബെസ്റ്റ് ആക്ടര്‍!

 ചന്ദ്രലേഖ’യിലെ മോഹന്‍ലാല്‍ ആദ്യത്തെ സീനില്‍ ട്രെയിനില്‍ നിന്നു പുറത്തിറങ്ങി റയില്‍‌വെ സ്റ്റേഷനുപുറത്തെത്താന്‍ കാണിക്കുന്ന സാഹസങ്ങള്‍ ഓര്‍മ്മയുണ്ടോ? അല്ലെങ്കില്‍ ‘മാന്ത്രികം’ എന്ന സിനിമയില്‍ മോഹന്‍ലാലും ജഗദീഷും സിനിമാ ടിക്കറ്റെടുക്കാന്‍ കാണിക്കുന്ന അഭ്യാസപ്രകടനങ്ങള്‍? ഇന്ന് അതുപോലെയുള്ള ഒരുപാട് കാഴ്ചകള്‍ കണ്ടു, തിരുവനന്തപുരത്തൊരു തിയേറ്റര്‍മുറ്റത്ത്.


ഉയര്‍ത്തിപ്പിടിച്ച കയ്യില്‍ ടിക്കറ്റുകളുമായി വരുന്ന ഒരു സിനിമാപ്രേമിയുടെ ടിക്കറ്റുകള്‍ തട്ടിയെടുത്ത് പറക്കുന്ന ഒരുകൂട്ടം ആളുകള്‍. അവര്‍ക്കു പിന്നാലെ മറ്റൊരു കൂട്ടം. ആക്രോശങ്ങള്‍...അടിപിടി. കൂര്‍ത്ത കമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗേറ്റിനുമുകളിലൂടെ, വേദന വകവയ്ക്കാതെ നടന്നു പോയി ടിക്കറ്റെടുക്കുന്ന ചിലര്‍. അഞ്ചുമിനിട്ട് ഇടവിട്ട് ആരവം - മമ്മുക്ക കീ...മോഹന്‍ മാസ്റ്റര്‍ കീ...മാര്‍ട്ടിന്‍ കീ....

മാധ്യമപ്രവര്‍ത്തക എന്ന സൌകര്യത്തില്‍ ഈ കഷ്ടപ്പാടൊന്നും കൂടാതെ ‘ബെസ്റ്റ് ആക്ടര്‍’ എന്ന സിനിമ കാണാനെത്തിയ ഞാന്‍ തിയേറ്ററിനുമുന്നിലെ ഈ കാഴ്ചകളില്‍ രസം പിടിച്ചു നിന്നു. ‘മോഹന്‍ലാലിന്‍റെ കുത്തക’ എന്ന് കേളികേട്ട ഒരു നാട്ടില്‍ മമ്മൂട്ടിയുടെ ആയിരക്കണക്കിന് ആരാധകരെ കണ്ട് അല്‍പ്പം അത്ഭുതം കലര്‍ന്നാണ് എന്‍റെ നില്‍പ്പ്. മാധ്യമസുഹൃത്തുക്കളും ചില സിനിമക്കാരും അടങ്ങുന്നതാണ് ഞങ്ങളുടെ സംഘം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ആദ്യ സിനിമ. അദ്ദേഹത്തിന്‍റെ ഒട്ടേറെ സുഹൃത്തുക്കളും സിനിമ ആദ്യഷോ കാണാന്‍ എത്തിയിരിക്കുന്നു.

നസീര്‍ - ഷീല സിനിമകളുടെ ക്ലിപ്പിംഗും ഡയലോഗുമൊക്കെ നിറച്ച ടൈറ്റില്‍ കാര്‍ഡുകള്‍ തന്നെ സിനിമയുടെ ഫ്രഷ്നെസ് വെളിപ്പെടുത്തി. ഇത് വേറിട്ടൊരു സിനിമയായിരിക്കുമെന്നൊരു മിന്നല്‍ സന്ദേശം മനസില്‍ പാഞ്ഞു. ആരവങ്ങള്‍ക്കിടയില്‍ സിനിമ ആരംഭിച്ചു. ലളിതമായ തുടക്കം. ശ്രീനിവാസന്‍ സിനിമകള്‍ പോലെ, സത്യന്‍ അന്തിക്കാട് സിനിമ പോലെ...അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കളി മാറുകയാണ്. മമ്മൂട്ടി ഉഗ്രന്‍ ഫോമില്‍.

ഞാന്‍ സത്യത്തില്‍ ‘ഡാഡി കൂള്‍’ പോലൊരു സിനിമ എന്നു പ്രതീക്ഷിച്ചാണ് ബെസ്റ്റ് ആക്ടര്‍ കാണാന്‍ പോയത്. ‘സ്വപ്നമൊരു ചാക്ക്’ എന്ന ഗാനരംഗം ടിവിയില്‍ കണ്ടപ്പോള്‍ ഉണ്ടായത് അത്തരമൊരു ഇം‌പ്രഷനാണ്. എന്നാല്‍ കുടുംബത്തേക്കാള്‍, സിനിമയെ സ്നേഹിക്കുന്ന മോഹന്‍ മാഷിനെ കണ്ടപ്പോള്‍ മനസിലായി ഇതില്‍ പുതുമയുള്ള ചിലതുണ്ട്. ഇതുവരെ നമ്മള്‍ കണ്ടിട്ടില്ലാത്ത ചിലത്.

സിനിമാനടനാകാനുള്ള മോഹന്‍ എന്ന സ്കൂള്‍ അധ്യാപകന്‍റെ അലച്ചിലും കഷ്ടപ്പാടുമാണ് സിനിമയുടെ ആദ്യപകുതി. വേദനാജനകമായ പല അനുഭവങ്ങളും അയാള്‍ക്ക് ഉണ്ടാകുന്നു. പല സംവിധായകരും(ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ശ്രീകുമാര്‍ എന്ന കഥാപാത്രം ഉള്‍പ്പടെ) മോഹന്‍ മാഷെ അവഹേളിക്കുന്നു. സിനിമാഭ്രാന്തനായി കാലം കഴിക്കുന്ന അയാള്‍ നമ്മുടെ നാട്ടിലൊക്കെ സാധാരണ കാണുന്ന ഒരു കഥാപാത്രം തന്നെ. പക്ഷേ ഇത് വട്ട് അല്‍പ്പം കൂടുതലാണ്. സിനിമാ നടനാകാനായി, അനുഭവങ്ങള്‍ കിട്ടാനായി അയാള്‍ സ്വയം മറ്റൊരു നാട്ടിലേക്ക് പറിച്ചുനടുകയാണ്.

ഡെന്‍‌വര്‍ ആശാനും സംഘവും(നെടുമുടി വേണു, ലാല്‍, സലിം കുമാര്‍, വിനായകന്‍...) വിരാജിക്കുന്ന നാട്ടില്‍ അവര്‍ക്കൊപ്പമാണ് മോഹന്‍റെ വാസം. പിന്നീടുണ്ടാകുന്ന പ്രശ്നങ്ങള്‍. സിനിമയുടെ മായിക ലോകത്തേക്ക് മോഹന്‍ മാഷ് എന്ന സാധാരണക്കാരന്‍ എങ്ങനെ നടന്നടുക്കുന്നു എന്നതാണ് ബെസ്റ്റ് ആക്ടറിന്‍റെ ഹൈലൈറ്റ്. ഇന്‍റര്‍വെല്‍ മുതല്‍ ക്ലൈമാക്സിനു മുമ്പുള്ള 10 മിനിറ്റു വരെ ആവേശം ഒരു നദിപോലെ ഒഴുകിയെങ്കില്‍ ക്ലൈമാക്സ് ഇളകിമറിയുന്ന ഒരു കടലാണ്. ക്ലൈമാക്സ് രംഗങ്ങള്‍ ഇത്രയും ത്രില്ലിംഗായ മറ്റൊരു സിനിമ എന്‍റെ ഓര്‍മ്മയില്‍ ‘ഉദയനാണ് താരം’ ആണ്.

0 comments:

Post a Comment