വിളിക്കുന്നത് ‘അമ്മ’യെന്ന്, പ്രചരിക്കുന്നത് മറ്റൊന്ന്!
താന്‍ പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹിതയാകുമെന്നും അനുഷ്ക അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ ഹൃദയേശ്വരന്‍ ആരാണെന്നുമാത്രം വെളിപ്പെടുത്തിയില്ല. അത് മറ്റാരുമല്ല, ക്രിഷാണെന്നാണ് കോളിവുഡ് - ടോളിവുഡ് മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നത്.
‘വേദം’ എന്ന തെലുങ്ക് ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണത്രേ ഇവര്‍ തമ്മില്‍ പ്രണയം പൊടിഞ്ഞത്. വേദം തമിഴിലേക്ക് വാനം എന്ന പേരില്‍ റീമേക്ക് ചെയ്യാന്‍ ക്രിഷ് തീരുമാനിച്ചപ്പോള്‍ നായിക ആരാകണമെന്ന കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുണ്ടായില്ല. മറ്റു പല പ്രൊജക്ടുകളും വേണ്ടെന്നുവച്ചിട്ടും ക്രിഷിന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അനുഷ്ക തീരുമാനിക്കുകയായിരുന്നു.
ചിലമ്പരശന്‍(ഇപ്പോള്‍ പേര് എസ് ടി ആര്‍) നായകനാകുന്ന വാനം ഉടന്‍ റിലീസാകും. ചിത്രത്തിന്‍റെ ഭാവിയെന്തായാലും തങ്ങളുടെ ഭാവി അനുഷ്കയും ക്രിഷും നേരത്തേ തീരുമാനിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
0 comments:
Post a Comment