
ആദ്യം പൃഥ്വിരാജ് നായകനാകുന്ന സിനിമയാണ് ആരംഭിക്കുക. ‘പോക്കിരിരാജ’യിലൂടെ ഹിറ്റ്മേക്കറായി മാറിയ വൈശാഖ് സംവിധാനം ചെയ്യുന്ന മല്ലുസിംഗില്‍ പഞ്ചാബില്‍ സിംഗായി ജീവിക്കുന്ന ഒരു മലയാളിയുടെ കഥയാണ് പറയുന്നത്. ‘ഹാരിസിംഗ്’ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്. ‘സീനിയേഴ്സ്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാലുടനെ വൈശാഖ് മല്ലുസിംഗ് ആരംഭിക്കാനാണ് തയ്യാറെടുക്കുന്നത്.
ദിലീപിന്‍റെ ലക്കിസിംഗ് സംവിധാനം ചെയ്യുന്നത് റാഫി മെക്കാര്‍ട്ടിനാണ്. ‘ചൈനാ ടൌണ്‍’ എന്ന മെഗാപ്രൊജക്ടിനുശേഷം റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. എന്തായാലും ഏതു സര്‍ദാര്‍ജിയെ മലയാളികള്‍ സ്വീകരിക്കും എന്ന് കാത്തിരുന്നു കാണാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
0 comments:
Post a Comment