അമല്‍ നീരദ് ചിത്രത്തില്‍ നായകന്‍ വിനായകന്‍?
എന്നാല്‍ അമലിന്‍റേത് സ്വതന്ത്രമായ ചിന്തകളാണ്. തന്‍റേതായ രീതികളും തീരുമാനങ്ങളും. മലയാള സിനിമയില്‍ ചില പ്രത്യേക സ്വഭാവഗുണമുള്ള കഥാപാത്രങ്ങളിലൂടെ വ്യത്യസ്തനായി മാറിയ വിനായകനെ നായകനാക്കി ഒരു ചിത്രം ചെയ്താലോ എന്നാണ് അമല്‍ ആലോചിക്കുന്നത്. വിനായകനും അത്തരം ഒരു സ്വപ്നത്തിലാണ്. ‘അധികം വൈകാതെ ഒരു ഹീറോ ആയി നിങ്ങള്‍ക്കുമുന്നില്‍ എത്താനാണ് ആഗ്രഹ’മെന്ന് വിനായകനും പറയുന്നു.
“ബിഗ്ബി എടുക്കുന്നതിനുമുമ്പ് ഞാന്‍ ആദ്യം ആലോചിച്ചത് വിനായകനെ നായകനാക്കിക്കൊണ്ടുള്ള ഒരു സിനിമയായിരുന്നു. അതിന്‍റെ കഥയുമായി പല പ്രൊഡക്ഷന്‍ ഓഫീസുകളിലും കയറിയിറങ്ങി. കഥ കേട്ടുകഴിഞ്ഞ്, വിനായകനാണ് നായകനെന്ന് പറഞ്ഞപ്പോള്‍ പലരും ചിരിച്ചു.” - അമല്‍ നീരദ് പറയുന്നു.
“വിനായകന്‍റെ ലുക്കിന് ഒരു പ്രത്യേകതയുണ്ട്. ഇന്‍റര്‍നാഷണല്‍ ലുക്ക് ആണത്. മഹാനഗരത്തിലെ തെരുവോരത്ത് നമ്മള്‍ കണ്ടുമുട്ടുന്ന റിയല്‍ ക്യാരക്ടറുടെ മുഖം. പാരീസിലായിരുന്നെങ്കില്‍ ഒരു പക്ഷേ, വിനായകന്‍ മേജര്‍ ഫാഷന്‍ വീക്കുകളില്‍ മോഡലായി മാറിയേനെ.” - അമല്‍ ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
വിനായകനെ മലയാളത്തില്‍ മാത്രമല്ല ഹിന്ദി സിനിമയിലും അവതരിപ്പിച്ചു അമല്‍ നീരദ്. രാം ഗോപാല്‍ വര്‍മ നിര്‍മ്മിച്ച ‘ജെയിംസ്’ എന്ന ഹിന്ദിച്ചിത്രത്തില്‍. ആ ചിത്രത്തിന്‍റെ ക്യമറാമാനായിരുന്ന അമലിന്‍റെ താല്‍പ്പര്യപ്രകാരമാണ് വിനായകന്‍ ബോളിവുഡിലെത്തിയത്. എന്തായാലും ഹിന്ദി പ്രേക്ഷകര്‍ക്കും വിനായകനെ ഇഷ്ടമായി.
0 comments:
Post a Comment