ശ്രീശാന്തേ, അതിരുവിട്ട് കളിക്കല്ലേ: ധോണി

“തൊണ്ണൂറ് ടെസ്റ്റുകളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഇതിനുമുമ്പൊന്നും ഇങ്ങനെ ചൊടിക്കേണ്ടിവന്നിട്ടില്ല. കളിയാകുമ്പോള്‍ ചിലപ്പോള്‍ ഉരസലുകളും സംസാരങ്ങളും ഉണ്ടാകും, പക്ഷേ, കുടുംബത്തെ അതില്‍നിന്ന് ഒഴിവാക്കണം. കുടുംബത്തെ പറ്റി പറഞ്ഞ് കളിയാക്കുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്ന പണിയല്ല” - സ്‌മിത്ത് പറയുകയുണ്ടായി.
എന്തായാലും, സംഭവത്തെക്കുറിച്ച് ഐസിസിക്കോ മാച്ച് റഫറിക്കോ പരാതി നല്‍കാന്‍ സ്മിത്ത് ഉദ്ദേശിക്കുന്നില്ല. ഉരസല്‍ താന്‍ മറന്നുവെന്നും ഉണ്ടായ ദൌര്‍ഭാഗ്യകരമായ സംഭവം ഇത് ഇരുടീമുകളും തമ്മിലുള്ള ബന്‌ധത്തെ ബാധിക്കില്ലെന്നും സ്മിത്ത് വ്യക്തമാക്കി. അച്ചടക്കലംഘനം കാരണം ബിസിസിഐയുടെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെയും മുന്നറിയിപ്പ് ലഭിച്ച താരമാണ് ശ്രീശാന്ത്. കളിക്കളത്തില്‍ ഇറങ്ങിയാന്‍ ശ്രീശാന്തിന് സമനില നഷ്ടപ്പെടുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
0 comments:
Post a Comment