Earn upto Rs. 9,000 pm checking Emails. Join now! Top 10 Malayalam movies of 2010 | Fun With Aqu

Aaqil Faizal


H3y .......welcome to my Blog.....


This is a special place for Torrent, Movies,Fun,Tricks,tips .........
simply....here your wish come reality

----
} Check MaH WebPage

Looking For Something

Top 10 Malayalam movies of 2010

Top 10 Malayalam movies of 2010
PRO
10. സകുടുംബം ശ്യാമള

1.29 കോടി രൂപയായിരുന്നു ഈ സിനിമയുടെ ബജറ്റ്. 52 സെന്‍ററുകളില്‍ റിലീസായ സകുടുംബം ശ്യാമള തിയേറ്ററുകളില്‍ നിന്ന് 3.20 കോടി രൂപ സമ്പാദിച്ചു. സാറ്റലൈറ്റ് അവകാശം ഒരുകോടി രൂപയ്ക്കാണ് വിറ്റുപോയത്. വീഡിയോ ഓവര്‍സീസും ഓഡിയോ അവകാശവും വിറ്റ വകയില്‍ 26 ലക്ഷമാണ് നേടിയത്.


PRO
9. മലര്‍‌വാടി ആര്‍ട്സ് ക്ലബ

2.7 കോടി രൂപയായിരുന്നു മലര്‍വാടിയുടെ നിര്‍മ്മാണച്ചെലവ്. 1.28 കോടി രൂപ നല്‍കിയാണ് കൈരളി ചാനല്‍ ഈ സിനിമയുടെ അവകാശം സ്വന്തമാക്കിയത്. 3.10 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. 32 ലക്ഷം രൂപ മറ്റ് അവകാശങ്ങള്‍ വിറ്റയിനത്തില്‍ നേടി.


PRO
8. കഥ തുടരുന്നു

2.6 കോടി രൂപയാണ് കഥ തുടരുന്നു എന്ന സിനിമയുടെ ചെലവ്. 1.55 ലക്ഷം രൂപയാണ് സാറ്റലൈറ്റ് റൈറ്റായി ലഭിച്ചത്. മറ്റ് അവകാശങ്ങള്‍ വിറ്റ് 25 ലക്ഷം രൂപ നേടി. തിയേറ്ററുകളില്‍ നിന്ന് മൂന്നുകോടി രൂപയാണ് ഈ സിനിമ സമ്പാദിച്ചത്.


PRO
7. പാപ്പീ അപ്പച്ച

3.55 കോടി രൂപയാണ് പാപ്പീ അപ്പച്ചായുടെ ബജറ്റ്. 1.68 ലക്ഷം രൂപയ്ക്കാണ് ഏഷ്യാനെറ്റ് ഈ സിനിമയുടെ സറ്റലൈറ്റ് റൈറ്റ് വാങ്ങിയത്. മറ്റ് അവകാശങ്ങള്‍ വിറ്റ വകയില്‍ 44 ലക്ഷം രൂപ നേടി. 4.14 കോടി രൂപയാണ് ഇതുവരെ വിതരണക്കാരുടെ വിഹിതമായി തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.





PRO
6. ബെസ്റ്റ് ആക്ടര്‍

4.4 കോടി രൂപയാണ് ബെസ്റ്റ് ആക്ടര്‍ക്ക് ചെലവായത്. 1.65 കോടി രൂപയാണ് സാറ്റലൈറ്റ് റൈറ്റായി ലഭിച്ചത്. 33 ലക്ഷം രൂപ മറ്റ് അവകാശങ്ങള്‍ വിറ്റ് ലഭിച്ചിട്ടുണ്ട്. 2.5 കോടി രൂപയാണ് ഇതുവരെ തിയേറ്റര്‍ കളക്ഷന്‍ വന്നത്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

PRO
4. എല്‍‌സമ്മ എന്ന ആണ്‍‌കുട്ടി

3.30 കോടി രൂപയായിരുന്നു എല്‍‌സമ്മയുടെ ചെലവ്. 200 തിയേറ്ററുകളിലെ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ ലഭിച്ചത് മൂന്നുകോടി രൂപ. സാറ്റലൈറ്റ് അവകാശമായി 1.20 കോടി രൂപ കിട്ടി. വീഡിയോ ഓവര്‍സീസ് അവകാശമായി 40 ലക്ഷം രൂപ ലഭിച്ചപ്പോള്‍ ഒരു ലക്ഷത്തിലധികം രൂപ ഓഡിയോ അവകാശം വിറ്റ വകയിലും ലഭിച്ചു.

PRO
3. മേരിക്കുണ്ടൊരു കുഞ്ഞാട

മേരിക്കുണ്ടൊരു കുഞ്ഞാട് ക്രിസ്മസിനാണ് റിലീസായത്. അതിനാല്‍ മൊത്തം കളക്ഷന്‍ കണക്കുകള്‍ ലഭ്യമല്ല. എങ്കിലും വന്‍ ഹിറ്റായി കുഞ്ഞാട് മാറുകയാണ്. 23 ലക്ഷം രൂപയ്ക്കാണ് ഈ സിനിമയുടെ വീഡിയോ റൈറ്റ് വിറ്റുപോയത്.

PRO
2. കാര്യസ്ഥന്‍

അഞ്ചുകോടി മൂന്നുലക്ഷം രൂപയാണ് കാര്യസ്ഥന്‍റെ ചെലവ്. സാറ്റലൈറ്റ് അവകാശമായി ഒരുകോടി 55 ലക്ഷം രൂപ ലഭിച്ചു. ഓവര്‍സീസ് വീഡിയോ ഇനത്തില്‍ അഞ്ചുലക്ഷം രൂപ ലഭിച്ചു. മറ്റ് അവകാശങ്ങളെല്ലാം കൂടി വിറ്റ വകയില്‍ 89 ലക്ഷം രൂപയാണ് ലഭിച്ചത്. 68 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വിതരണക്കാരുടെ വിഹിതം മാത്രം 4.5 കോടി രൂപയാണ്. ഇത് അഞ്ചുകോടിയിലെത്തി നില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.



PRO
1. പോക്കിരിരാ

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് പോക്കിരിരാജയാണ്. 6.25 കോടി രൂപയാണ് ചിത്രത്തിന്‍റെ ചെലവ്. 2.35 കോടി രൂപ സാറ്റലൈറ്റ് അവകാശമായി ലഭിച്ചു. കൈരളി ടി വിയാണ് ഈ തുക നല്‍കി പോക്കിരിയെ സ്വന്തമാക്കിയത്. 1.47 കോടി രൂപ മറ്റ് അവകാശങ്ങള്‍ വിറ്റ വകയില്‍ ലഭിച്ചു. 6.73 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്ന് പോക്കിരിരാജ സ്വന്തമാക്കിയത്.


ആക്ഷന്‍ ചിത്രങ്ങള്‍ ആര്‍ക്കും വേണ്ട, കുടുംബചിത്രങ്ങള്‍ക്ക് നല്ലകാലം

0 comments:

Post a Comment