തെന്നിന്ത്യന്‍ നടി മീന അമ്മയായി
ബാംഗ്ലൂരിലെ വിദ്യാസാഗര്‍ എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനിയറെയാണ് മീന വിവാഹം കഴിച്ചത്. 2009 ജൂലൈയില്‍ ചെന്നൈ തിരുപ്പതി ക്ഷേത്രത്തിലായിരുന്നു വിവാഹം. വിവാഹശേഷം ബാംഗ്ലൂരിലായിരുന്നു താമസം.
വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങാന്‍ മീന തീരുമാനിച്ചതിനെ തുടര്‍ന്ന് ഇവരുടെ ദാമ്പത്യത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. കുറച്ചുകാലം ചെന്നൈയില്‍ ഒറ്റയ്ക്കായിരുന്നു മീന താമസിച്ചിരുന്നത്. എന്നാല്‍, സിനിമയിലെ പ്രമുഖ താരങ്ങള്‍ നടത്തിയ മധ്യസ്ഥതയിലൂടെ മീനയും വിദ്യാസാഗറും വീണ്ടും ഒന്നിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് ദശകക്കാലം അഭിനയരംഗത്തുള്ള മീന 1982-ല്‍ ശിവാജി ഗണേശന്‍റെ ‘നെഞ്ചങ്കള്‍’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് സിനിമാജീവിതം ആരംഭിച്ചത്. ബാലനടിയായി വെള്ളിത്തിരയിലെത്തി നായികയായ മീന ഇരുനൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ‘സാന്ത്വന’ത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച മീന മലയാളികളുടെ ഇഷ്ടനായികമാരിലൊരാളാണ്.
കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ മികച്ച നടിക്കുള്ള പുരസ്കാരം മീനയ്ക്ക് ലഭിച്ചിട്ടുണ്ട്. മോഡലിങ്, നൃത്തം, ഗായിക, അവതാരക എന്നീ രംഗങ്ങളിലും തിളങ്ങി. വിജയകാന്തിന്‍റെ നായികയായി ‘മരിയാദെ’ എന്ന സിനിമയിലാണ് മീന അവസാനമായി അഭിനയിച്ചത്. ‘തമ്പിക്കോട്ടൈ’ എന്ന സിനിമയില്‍ മീന ഇപ്പോള്‍ അഭിനയിച്ചുവരികയാണ്.
0 comments:
Post a Comment